ചെമ്പട്ട് | അവസാനം | ശിവ
"ആദിചേട്ടനു ഒന്നും പറ്റിയില്ല ചേച്ചി ..... "പിന്നെ എന്ത് കോപ്പാടി നീ പറയാൻ വന്നതെന്നും ചോദിച്ചു ഞാൻ അവളുടെ നേരെ ദേഷ്യപ്പെട്ടു.. "അതുപിന്നെ രാവിലെ കാവിലെ കുളം വൃത്തിയാക്കുന്ന കൂട്ടത്തിൽ ആദിയേട്ടൻ കുളത്തിനടിയിൽ മുങ്ങിയപ്പോൾ ആരുടെയോ അസ്ഥികൂടം കിട്ടി അത് പറയാൻ ആണ് ഞാൻ വന്നത്.... "ഹോ അതായിരുന്നോ ഞാൻ വെറുതെ പേടിച്ചു.. അല്ല നീ ഇതെങ്ങനെ അറിഞ്ഞു..... "അതുപിന്നെ ചേച്ചി നല്ല ഉറക്കം ആയതു കൊണ്ട് ഞാൻ ഒറ്റക്ക് പുറത്തൊക്കെ ഒന്ന് ചുറ്റി അടിച്ചു വരും വഴി രമണിയേട്ടത്തിയെ കണ്ടു അവരാണ് ഇത് എന്നോട് പറഞ്ഞത്..... "മ്മ്മം എന്നിട്ട് അത് ആരുടെ ആണെന്ന് മനസ്സിലായോ.... "ഇല്ല.. അതൊക്കെ പോട്ടെ ആദിയേട്ടൻ എന്ന് പറഞ്ഞതും ചേച്ചി എന്തിനാ ടെൻഷൻ ആയത്.. "ഹേയ് അതൊന്നുമില്ല.. "ഒന്നും ഇല്ലാഞ്ഞിട്ടാണോ എന്റെ നേരെ ചൂടായത്.. കൊച്ചു കള്ളി ചേച്ചിക്ക് അപ്പോൾ ആദിയേട്ടനെ ഇഷ്ടം ആണല്ലേ..... "ഒന്നു പോടീ അവിടുന്നു ഇഷ്ടം മാങ്ങാത്തൊലിയാ..... ഒരേ കോളേജിൽ പഠിക്കുന്ന ആളായത് കൊണ്ട് ആൾക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാൻ വേണ്ടി ചോദിച്ചെന്നെ ഒള്ളു.... "മ്മ്മം മ്മം എ...