ചെമ്പട്ട് | ഭാഗം : 10 | ശിവ

"കുട്ട്യേ നീ എന്ത് ആലോചിച്ചു ഇരിക്കുവാണ്.... സമയം ഒരുപാടായി പോയി കിടന്നുറങ്ങാൻ നോക്ക് എന്നും പറഞ്ഞു മുത്തശ്ശി കിടന്നു....

"അല്ല മുത്തശ്ശി സത്യത്തിൽ അവിടെ എന്തായിരിക്കും ഉണ്ടായത്.....

"ആ ആർക്കറിയാം.. നീ അതൊക്കെ ഓർത്തു കൊണ്ടു ഇരിക്കാതെ കിടന്ന് ഉറങ്ങാൻ നോക്ക്..

ലെച്ചുവിനെ ഇനി വിളിക്കണ്ട അവൾ നല്ല ഉറക്കമാണ്....

മുത്തശ്ശി പറഞ്ഞത് കേട്ട് ഞാൻ നോക്കുമ്പോൾ കിടക്കയിൽ ചുരുണ്ടു കൂടി കിടന്ന് അവൾ നല്ല ഉറക്കമായിരുന്നു..

പിന്നെ ഞാൻ അവിടെ നിന്നും പതിയെ എന്റെ മുറിയിലേക്ക് പോയി അവിടെ എന്തൊക്ക ആവും നടന്നതെന്ന് അറിയാതെ എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടില്ല എന്നെനിക്ക് ഉറപ്പായിരുന്നു...

ഞാൻ അത് തന്നെ ചിന്തിച്ചു കൊണ്ടു തിരിഞ്ഞും മറിഞ്ഞും കിടന്നു....

കുറച്ചു സമയം കഴിഞ്ഞതും ഇലഞ്ഞി പൂവിന്റെ വാസന മുറിയാകെ നിറഞ്ഞു..... നിലാവെട്ടം അരിച്ചിറങ്ങുന്ന ജനലരികിലേക്ക് ഞാൻ നോക്കിയതും ചെമ്പട്ടണിഞ്ഞ പെണ്ണ് പുഞ്ചിരിയോടെ നിൽക്കുന്നു......

അവൾ മെല്ലെ എന്റെ അരികിലേക്ക് നടന്നു വന്നു എന്റെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടു പുറത്തേക്ക് നടന്നു.....

ഞങ്ങൾക്ക് മുന്നിൽ തറവാടിന്റെ കതകുകൾ താനേ തുറന്നു....

ഒരത്ഭുതത്തോടെ അത് നോക്കി കൊണ്ടു യാന്ത്രികമായി ഞാൻ അവൾക്കൊപ്പം നടന്നു.....

ആകാശത്തു ചന്ദ്രൻ പൂർണ്ണതയിൽ എത്താനായി വെമ്പൽ കൊണ്ടു നിൽക്കുന്നത് പോലെ തോന്നുന്നു.....

കുറച്ചു ദിവസങ്ങൾ കൊണ്ടവൻ പൂർണ്ണതയിൽ എത്തും.....

നിലാവെളിച്ചത്തിൽ തണുപ്പിന്റെ നേർത്ത കുളിരുള്ള ഇലഞ്ഞി പൂ മണമുള്ള കാറ്റും കൊണ്ടു ഞാൻ എങ്ങോട്ടെന്ന് അറിയാതെ അവളുടെ പിന്നാലെ നടക്കുകയാണ്......

എന്തുകൊണ്ടോ ഒരൽപ്പം പോലും ഭയം എനിക്ക് അപ്പോൾ തോന്നിയില്ല.....

നടന്നു നടന്നു ഞങ്ങൾ ചെന്ന് നിന്നത് കാവിന് മുന്നിൽ ആയിരുന്നു....

കാവിനുള്ളിലേക്ക് അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ടവൾ നടന്നു.....

നിലാവെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന കാവിൽ ഇലഞ്ഞി പൂക്കളുടെ ഉന്മത്ത ഗന്ധം ആസ്വദിച്ചു കൊണ്ടു ചുറ്റും വിരിഞ്ഞു നിൽക്കുന്ന ഇലഞ്ഞി പൂക്കളെ കണ്ടു കൊണ്ടു ഞാൻ നടന്നു.....

കാറ്റിൽ പാറി പറന്നു നടക്കുന്ന അപ്പൂപ്പൻ താടിയെ പോലെ ഞാൻ അവളുടെ പിന്നാലെ നടന്നു നടന്നു നാഗത്തറയിലെ നാഗമ്മക്ക് മുന്നിൽ എത്തി....

അവിടാരോ വിളക്ക് കൊളുത്തി വെച്ചിട്ടുണ്ട് കാറ്റിൽ അണയാതെ ആ വെട്ടം ജ്വലിച്ചു നിൽക്കുന്നു.. അഗ്നി നാളങ്ങൾ കാറ്റിൽ തത്തി കളിച്ചു നിൽക്കുകയാണ്....

ഞാൻ അത് കണ്ടു കൊണ്ടു ചുറ്റും ഒന്നു നോക്കി അതുവരെ എന്റെ കൂടെ ഉണ്ടായിരുന്ന ചെമ്പട്ട് ഉടുത്ത പെണ്ണിനെ അവിടെങ്ങും കാണാൻ ഉണ്ടായിരുന്നില്ല....

ഇവളിത്ര പെട്ടെന്ന് ഇത് എങ്ങോട്ട് പോയി എന്നറിയാതെ ചുറ്റും നോക്കിയ എന്റെ കണ്ണുകൾ ചെന്നുടക്കിയത് ചെമ്പട്ടിൽ പൊതിഞ്ഞ നാഗമ്മയുടെ വിഗ്രഹത്തിൽ ആണ്....

ഒരു നിമിഷം ഞാൻ അന്തം വിട്ടു നിന്നു....

അപ്പോൾ ഇത്രയും കാലം താൻ കണ്ട ചെമ്പട്ട് ഉടുത്ത പെണ്ണ് നാഗമ്മ ആയിരുന്നോ.....

ഈ നാഗമ്മ എന്തിനാണ് എന്നെ തേടി വന്നത്....

ഒന്നും മനസ്സിലാവാതെ ഞാൻ ആ നാഗത്തറയിൽ മെല്ലെ കൈ വെച്ചതും എന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു പോയത് പോലെ തോന്നി....

പെട്ടെന്ന് കാവിലേക്ക് ആരോ നടന്നു വരുന്നത് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കൊലുസ്സ് കിലുക്കി നടന്നു കൊണ്ടു ദാവണി അണിഞ്ഞൊരു സുന്ദരി പെണ്ണ് നടന്നു വരുന്നു....

അവളുടെ കൈയിൽ വിളക്കുണ്ട്.... അതിൽ തിരികൾ കത്തി നിൽക്കുന്നു....

എന്നെ കണ്ട ഭാവം പോലും നടിക്കാതെ അവൾ നാഗത്തറയിൽ വിളക്ക് വെച്ചു കൊണ്ടു നാഗമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നു.

......

പതിയെ പതിയെ കാര്യങ്ങൾ എനിക്ക് വ്യക്തമായി തുടങ്ങി.....

ഞാൻ ഇപ്പോൾ കാണുന്നത് അഞ്ജനെയെയാണ്.....

അവളെ കുറിച്ച് നാഗമ്മ എനിക്ക് പറഞ്ഞു തരുകയാണ്.... എല്ലാം ഒരു ചിത്രം പോലെ എന്റെ മുന്നിൽ അരങ്ങേറുകയായിരുന്നു......

വിഷ്ണുവും നീതുവും വിജയേന്ദ്രനും, വിഷ്ണുവിന്റെ അച്ഛനും അമ്മയും എല്ലാം എന്റെ കണ്മുന്നിൽ വന്നു പോയി....

ഒടുവിൽ അഞ്ജനയുടെ അവസാനത്തെ രാത്രിയിലേക്ക് കടന്നു..

ആകാംഷയോടെ അവൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ഞാൻ നോക്കി നിന്നു..

കാവിൽ ചെമ്പട്ടും വിളക്കുമായി അഞ്ജന വിഷ്ണുവിനെയും പ്രതീക്ഷിച്ചു നിൽക്കുകയാണ്....

പെട്ടെന്ന് ഒരു കാൽപ്പെരുമാറ്റം കേട്ട് വിഷ്ണു ആവുമെന്ന പ്രതീക്ഷയിൽ തിരിഞ്ഞു നോക്കിയ അഞ്ജന കണ്ടത് നീതുവിനെ ആയിരുന്നു......

"ഹാ നീ ആയിരുന്നോ ഞാൻ ഓർത്തു വിഷ്ണു ആയിരിക്കുമെന്ന്....

"മ്മ്മ്മ്മ് നിന്റെ കല്യാണം കാണാൻ എനിക്ക് വരാതിരിക്കാൻ ആവുമോ..... കാരണം ഞാൻ കുട്ടിക്കാലം തൊട്ടു മനസ്സിൽ കൊണ്ടു നടന്നവനെ എന്റെ കൂടെ നടന്നു നീ സ്വന്തമാക്കുന്ന മനോഹരമായ കാഴ്ച്ച എനിക്ക് കാണാതിരിക്കാൻ ആവില്ലല്ലോ.....

അതുകേട്ടു അഞ്ജന ഒന്ന് ഷോക്കായി നിന്നു.....

"നീ എന്തൊക്കെ ആണെടി ഈ പറയുന്നത്.... നിനക്ക് വിഷ്ണുവിനെ ഇഷ്ടം ആയിരുന്നെന്നു ഒരിക്കൽ പോലും നീ എന്നോട് പറഞ്ഞിരുന്നില്ല

ല്ലോ....

"ഇല്ല പറഞ്ഞില്ല.. കാരണം കൂടെ നടന്നു നീ എന്റെ സ്വപ്നങ്ങൾ തല്ലി കെടുത്തും എന്ന് ഞാൻ അറിഞ്ഞിരു ന്നില്ലല്ലോ ....

"നീതു നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് ഞാൻ മനപ്പൂർവം ഒരു തെറ്റും ചെയ്തിട്ടില്ല.... എനിക്ക് വിഷ്ണുവിനെ ഇഷ്ടം ആയിരുന്നു വിഷ്ണുവിന് എന്നെയും അതിനിടയിൽ നീ ഇഷ്ടപ്പെടുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല.. മുൻപേ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഒഴിഞ്ഞു തന്നേനെ.....

"ഓഹോ എങ്കിൽ ഇപ്പോൾ നീ എല്ലാം അറിഞ്ഞില്ലേ ഇനി ഒഴിഞ്ഞു തന്നുടെ....

"നീതു അതുപിന്നെ എന്നെ കൊണ്ടു പറ്റില്ലെടി ഞാൻ വിഷ്ണുവിനെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി....

നിനക്കറിയാല്ലോ എനിക്കിപ്പോൾ വിഷ്ണുവും മുത്തശ്ശിയും അല്ലാതെ സ്വന്തം എന്ന് പറയാൻ വേറെ ആരും തന്നെ ഇല്ല.....

"അപ്പോൾ നിനക്ക് ഒരിക്കലും വിഷ്ണു ഇല്ലാതെ പറ്റില്ല അല്ലെ എനിക്കും അങ്ങനെ തന്നെ ആണെടി.... എനിക്ക് എന്റെ വിഷ്ണുവിനെ വേണം അവനെ മറ്റാരും സ്വന്തം ആക്കുന്നത് എനിക്ക് ഇഷ്ടമല്ല.. അതുകൊണ്ട് ഇനി നീ ഈ ഭൂമിയിൽ വേണ്ട എന്നും പറഞ്ഞു പുറകിൽ മറച്ചു പിടിച്ചിരുന്ന കത്തി എടുത്തു അഞ്ജനയുടെ കൈയിലേക്ക് വെട്ടി....

അഞ്ജന പെട്ടെന്ന് ഒരു കാറലോടെ വെട്ടേറ്റ കൈതണ്ടയിൽ പിടിച്ചു.... അവളുടെ കൈയിലെ മുറിവിൽ നിന്നും ചോര വാർന്നൊഴുകി....

അത് കണ്ടു പുഞ്ചിരിയോടെ നിന്ന നീതു അഞ്ജനയുടെ മറ്റേ കയ്യിലും വെട്ടി....

അതോടെ അഞ്ജന അവളെ തള്ളി മാറ്റി ഓടി രക്ഷപെടാൻ നോക്കി എങ്കിലും അൽപ്പം ദൂരം ചെന്നതും അവൾ തല കറങ്ങി താഴേക്ക് വീണു.....

നീതു അഞ്ജന വീണിടത്തേക്ക് ചെന്നു..

"നീ എന്താടി വിചാരിച്ചത് ഓടി രക്ഷപെടാം എന്നോ....

നടക്കില്ല കാരണം ഈ കത്തി കൊണ്ടു ഞാൻ ഏൽപ്പിച്ച മുറിവുകൾ മതി നീ ഇല്ലാതാവാൻ..

അത്രക്ക് കഠിന വിഷം ആണെടി ഞാൻ ഈ കത്തിയിൽ പുരട്ടി യിരുന്നത് ..... 

ഇപ്പോൾ അതെല്ലാം നിന്റെ ശരീരത്തിൽ വ്യാപിച്ചു കാണും ഇനി നിമിഷങ്ങൾ കൊണ്ടു നീ മരണത്തിന് കീഴ്പ്പെടും പിന്നെ വിഷ്ണു എന്റെ സ്വന്തം എന്നും പറഞ്ഞു അവൾ കത്തി കൊണ്ടു വീണ്ടും വീണ്ടും അഞ്ജനയുടെ ദേഹത്താകെ മുറിപ്പാടുകൾ തീർത്തു......

നിസ്സഹായതയോടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടു അഞ്ജന നീതുവിനെ നോക്കി.....

"അവളുടെ ഒരു ചെമ്പട്ട് ഇത് നിനക്ക് തന്നെ ഇരിക്കട്ടെ എന്നും പറഞ്ഞു അഞ്ജനയുടെ ദേഹത്തേക്ക് നീതു കൈയിൽ ഇരുന്ന ചെമ്പട്ട് എറിഞ്ഞു......

അൽപ്പം സമയം കഴിഞ്ഞതും കൈകാലുകൾ നിലത്തു ഇഴച്ചു അഞ്ജന മരണ വെപ്രാളം കാട്ടി തുടങ്ങി.... നീതു അത് കണ്ടു ആസ്വദിച്ചു കൊണ്ടു അവിടെ നിന്നു......

കുറച്ചു കഴിഞ്ഞതും പതിയെ പതിയെ അത് ഇല്ലാതായി.... അഞ്ജനയുടെ ശരീരം അനക്കം ഒന്നും ഇല്ലാതായി....

അവളുടെ അവസാന ശ്വാസവും ദേഹം വിട്ട് പോയെന്നു നീതുവിന് മനസ്സിലായി......

ആ കാഴ്ചകൾ കണ്ടു കണ്ണ് നിറഞ്ഞൊഴുകി....

അഞ്ജനക്ക് സംഭവിച്ച ദുരന്തം എന്തെന്ന് നാഗമ്മ എനിക്ക് കാട്ടി തന്നു എങ്കിലും ഇതിനിടയിൽ വിഷ്ണുവിന് എന്താവും സംഭവിച്ചിട്ടുണ്ടാവുക....

അവൻ എന്തുകൊണ്ട് കാവിൽ വന്നില്ല എന്ന ചോദ്യം എന്റെ മനസ്സിൽ ഉയർന്നു വന്നു.....

പെട്ടെന്ന് കാവിന് അടുത്തുള്ള കുളത്തിലേക്ക് എന്നെ ആരോ മാടി വിളിക്കുന്നത് പോലൊരു തോന്നൽ ഉണ്ടായി.....

ഞാൻ ആ കുളത്തിനരുകിലേക്ക് നടന്നു.... കുളത്തിന്റെ ഭാഗം ഒക്കെ ആകെ കാട് പിടിച്ചു കിടക്കുന്നു....

നിറയെ ആമ്പൽ ചെടികൾ കുളത്തിൽ വിരിഞ്ഞു നിൽപ്പുണ്ട്....

ചന്ദ്രനെ പ്രണയിക്കുന്ന ആമ്പൽ പൂക്കളെ കുറിച്ച് ഒരുപാട് വായിച്ചിട്ടുള്ളത് കൊണ്ടാവും രാത്രിയുടെ മനോഹാരിതയിൽ പ്രണയാർദ്രമായി നിൽക്കുന്ന ആമ്പൽ പൂക്കളുടെ ഭംഗി ആസ്വദിച്ചു കൊണ്ടു ഞാൻ കൽപ്പടവിൽ ഇരുന്നു...... 

പെട്ടെന്ന് വീശിയടിച്ച ഇലഞ്ഞി പൂ മണമുള്ള കാറ്റിൽ എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി.... 

ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു......

=============================

"വേദ ചേച്ചി എന്നുള്ള ലെച്ചുവിന്റെ വിളി കേട്ടാണ് പിറ്റേന്ന് ഞാൻ ഉണർന്നത്.... 

ഉറക്കത്തിൽ നിന്ന് ഉണർന്ന ഞാൻ ചുറ്റും നോക്കി.... 

ഇന്നലെ രാത്രി കാവിലെ കുളത്തിന്റെ കൽപടവിൽ കിടന്നു ഉറങ്ങിയ ഞാൻ എങ്ങനെ ഇവിടെത്തി.. 

അപ്പോൾ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ..... 

സംശയത്തോടെ ഞാൻ ചുറ്റും നോക്കിയപ്പോൾ കണ്ടത് ബെഡിൽ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കളെ ആണ്.... 

ഇതെങ്ങനെ ഇവിടെ വന്നു എന്നോർത്ത് അത്ഭുതത്തോടെ ഞാൻ അത് കൈയിൽ എടുത്തു..... 

"എന്റെ ചേച്ചി ഇത് എന്തൊരു ഉറക്കമാണ് സമയം എത്രയായെന്ന് അറിയുമോ..... 

"ഓ അതുപിന്നെ ഞാൻ ഇന്നലെ കഥ കേട്ട് ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങാൻ ലേറ്റ് ആയി പോയി.... 

"അല്ല ചേച്ചി ഈ ഇലഞ്ഞി പൂക്കൾ എങ്ങനെ ഇവിടെ വന്നു..... ഇന്നലെ എടുത്തു വെച്ചിരുന്നോ.... 

നടന്ന കാര്യങ്ങൾ പറഞ്ഞാൽ അവൾ വിശ്വസിക്കില്ല എന്നറിയാവുന്ന കൊണ്ടു അവളോട്‌ മറുപടി ഒന്നും പറയാതെ ഞാൻ എഴുന്നേറ്റു ഫ്രഷ് ആവാൻ പോയി.....

=============================

ഞാൻ ഫ്രഷായി വന്നു ഞങ്ങൾ എല്ലാം ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി ഇന്നലെ കണ്ട കാര്യങ്ങളും ചേർത്ത് കഥ എഴുതി തുടങ്ങി..... 

അഞ്ജനക്കു സംഭവിച്ച ദുരന്തം എഴുതി തീർന്നപ്പോഴും വിഷ്ണു എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിന്നു.... 

അവനെന്തായിരിക്കും സംഭവിച്ചിരിക്കുക.... 

അവനെയും ആരെങ്കിലും കൊന്നിരിക്കുമോ.... 

അങ്ങനെ എങ്കിൽ അതിനു പിന്നിൽ ആ വിജയേന്ദ്രൻ തന്നെ ആയിരിക്കും.... 

ഏതെങ്കിലും രീതിയിൽ വിഷ്ണുവിനെ അവൻ ചതിച്ചു കൊന്നു കാണും..... 

പക്ഷേ അങ്ങനെ ആണെങ്കിൽ തന്നെ വിഷ്ണുവിന്റെ ശരീരം ആരും കാണാതെ അവൻ എവിടെ മറവു ചെയ്തു കാണും.... 

ഓ ആലോചിച്ചിട്ട് എനിക്കാകെ ഭ്രാന്ത് പിടിക്കുന്നു എന്നും പറഞ്ഞു ഞാൻ ഇരിക്കുമ്പോൾ ആണ് ചേച്ചി എന്ന് വിളിച്ചു ലെച്ചു ഓടി കിതച്ചു എത്തിയത്...... 

"എന്താടി എന്തുപറ്റി..... 

"ചേച്ചി അതുപിന്നെ നമ്മുടെ ഇലഞ്ഞി കാവിൽ വെച്ച് ആദി ചേട്ടൻ..... എന്നും പറഞ്ഞവൾ കിതച്ചു കൊണ്ടു നിന്നു.. 

"കാവിൽ വെച്ച് ആദിക്ക് എന്തുപറ്റി എന്നും ചോദിച്ചു ഞാൻ ചാടി എഴുന്നേറ്റു.... 

"എന്താടി എന്തുപറ്റി ആദിക്ക് .. മനുഷ്യനെ ടെൻഷൻ ആക്കാതെ ഒന്നു പറയെടി എന്നും പറഞ്ഞു അവളുടെ നേരെ ഞാൻ ദേഷ്യപ്പെട്ടു..... 

തുടരും... 

Comments

Popular posts from this blog

ചെമ്പട്ട് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 2 | ശിവ