Posts

Showing posts from November, 2025

മയിൽപ്പീലിക്കാവ് | ഭാഗം : 5 | ശിവ

Image
ഞാൻ മുൻപ് കണ്ടിട്ടുള്ള അതേ പെൺകുട്ടി..... ഇത്രയും ശക്തമായ മഴയും മിന്നലും ഉണ്ടായിട്ടും ഒരു കൂസലും ഇല്ലാതെ അവൾ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.. ആരാണിവൾ??   "നീ ജന്നൽ അടക്കാതെ എന്ത് നോക്കി നിൽക്കുവാടാ ചെറുക്കാ..  " ദേ അമ്മേ ഇവിടൊരു പെണ്ണ് നിൽക്കുന്നു.....  "പെണ്ണോ എവിടെ..????  എന്നും പറഞ്ഞു അമ്മ വന്നു നോക്കിയപ്പോളേക്കും അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല......  "ഇവിടെങ്ങും ആരെയും കാണുന്നില്ലല്ലോ... "ഇവിടെ ഉണ്ടായിരുന്നമ്മേ....  "ഉവ്വ.. നിനക്ക് വെറുതെ തോന്നിയതാവും...   പെട്ടെന്ന് ജന്നൽ അടച്ചു കിടക്കാൻ നോക്ക്......   ഞാൻ ജന്നൽ അടച്ചു കിടന്നു.. എന്റെ മനസ്സ് നിറയെ ആ മുഖം ആയിരുന്നു..... ആരായിരിക്കും അവൾ???? അമ്മ പറയുമ്പോലെ ഇതൊന്നും എന്റെ വെറും തോന്നൽ അല്ല..... ഇതിന്റെ പിന്നിൽ എന്തോ ഉണ്ട് ..... അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഞാൻ മാത്രം അവളെ കാണുന്നത്.... എന്തായാലും ഇതിന്റെ സത്യം അറിയണം അതിനുള്ള വഴികൾ ഓരോന്ന് ആലോചിച്ചു ഞാൻ കിടന്നുറങ്ങി പോയി......  ഇടക്കെപ്പോഴോ പൂട്ടികിടന്നിരുന്ന മേനാശ്ശേരി തറവാട് സ്വപ്നം കണ്ടു...

മയിൽപ്പീലിക്കാവ് | ഭാഗം : 4 | ശിവ

Image
അവൾ അവന്റെ അടുത്ത് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല ... അങ്ങോട്ട് ചെന്നു അവളെ കാലേ വാരി നിലത്തടിച്ചാലോന്ന് വരെ തോന്നി പോയി....  അവളാണെങ്കിൽ അവനോട് സംസാരിക്കുന്നതിനിടയിൽ എന്നെ ഏറു കണ്ണിട്ട് നോക്കുന്നുമുണ്ട്....  ഇനിയും ഇത് കണ്ടോണ്ട് നിന്നാൽ എന്റെ സമനില തെറ്റും.... അതുകൊണ്ട് പോയേക്കാം എന്നു കരുതി ഞാൻ നടന്നു.....  "രുദ്രേട്ട പോവല്ലേ എന്നു പറഞ്ഞവൾ അവനുമായി എന്റെ അടുക്കലേക്കു എത്തി...  "ശ്രീയേട്ടാ ഇതാണ് ഞാൻ പറയാറുള്ള എന്റെ മുറച്ചെറുക്കൻ.... രുദ്രൻ .....  "ഹായ്.. രുദ്രാ ഇവൾ എന്നും രുദ്രനെ കുറിച്ച് പറയാറുണ്ട് ഇത്തവണ എന്തായാലും പരിചയപെടാൻ പറ്റിയല്ലോ വലിയ സന്തോഷം എന്നും പറഞ്ഞവൻ ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടി......  ഈ തെണ്ടിയുടെ ആ കൈ പിടിച്ചങ്ങു ഓടിച്ചാലോന്ന് ആദ്യം തോന്നി പിന്നെ ഓർത്തു വേണ്ടായെന്നു.... പിന്നെ ലോകത്തെ സകല തെറികളും മനസ്സിൽ ഓർത്തു കൊണ്ടു ചുണ്ടിൽ ചെറിയ പുഞ്ചിരി വരുത്തി അവനു കൈ കൊടുത്തു.....  "രുദ്രേട്ട ഇത് ശ്രീയേട്ടൻ എന്റെ സീനിയർ ആണ്.... ശ്രീയേട്ടൻ കോളേജിലെ വലിയ സൂപ്പർ സ്റ്റാർ ആണ് കേട്ടോ....  "ഹേയ് അങ്...

മയിൽപ്പീലിക്കാവ് | ഭാഗം : 3 | ശിവ

Image
"എന്താ മോനെ ഈ സമയത്തു ഇവിടെ നിൽക്കുന്നത്.....  "ഹാ അമ്മാവനായിരുന്നോ.....  ""എന്താടാ നീ പേടിച്ചു പോയോ......  "ഹേയ് ഇല്ല.......  "നീ എന്തിനാ ഈ സമയത്ത് കാവിൽ വന്നത്....? സന്ധ്യ കഴിഞ്ഞാൽ ഇങ്ങോട്ടേക്കു ഒന്നും വരരുതെന്ന് പണ്ടേ പറഞ്ഞിട്ടില്ലേ......  "അത് അമ്മാവാ ഞാൻ വെറുതെ വന്നതാ.....  "മ്മം ശെരി ശെരി... എന്തായാലും നീ വാ ഇനി ഇവിടെ നിൽക്കണ്ട നമുക്ക് വീട്ടിലേക്കു പോവാം.... "മ്മം ശെരി അമ്മാവാ....  ഞങ്ങൾ അവിടുന്ന് നേരെ വീട്ടിലേക്കു നടന്നു....  വീട്ടിലെത്തിയപ്പോൾ അമ്മയുടെ അടുത്ത് എന്തോ പറഞ്ഞു കൊണ്ടു ദക്ഷ നിൽക്കുന്നു.....  അടുത്തു ചെന്നപ്പോളാണ് ഞങ്ങൾ വരുന്ന കാര്യം അവളോട്‌ നേരത്തെ പറയാത്തതിന്റെ പരിഭവം പറച്ചിൽ ആണെന്ന് മനസ്സിലായത്.....  'ചുമ്മാതല്ല അവളെന്നെ കണ്ടിട്ട് ജാഡ ഇട്ടു മിണ്ടാതെ പോയത്...... "ഡി ഗുണ്ടു മുളകേ......  "അപ്പച്ചി ... ഈ രുദ്രേട്ടൻ എന്നെ കളിയാക്കുന്നത് കണ്ടോ.....  "ഡാ വന്നു കേറിയില്ല അതിനിപ്പുറം തുടങ്ങിയോ വഴക്ക്....? നിങ്ങൾ ഇപ്പോൾ കൊച്ചു കുട്ടികൾ അല്ലെന്നുള്ള ഓർമ്മ വേണം എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്കു നടന്ന...

മയിൽപ്പീലിക്കാവ് | ഭാഗം : 2 | ശിവ

Image
"പെട്ടെന്ന് അമ്മ വിളിക്കുന്നത് കേട്ടു ആ നിമിഷം ആ പെണ്ണ് അപ്രത്യക്ഷമായി പോയി.... ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി..... പെട്ടെന്ന് ഞാൻ എന്റെ കഴുത്തിൽ ഒക്കെ തൊട്ടു നോക്കി അവിടെങ്ങും മുറിവ് ഉണ്ടായിരുന്നില് ല.... അപ്പോൾ എല്ലാം എനിക്ക് തോന്നിയതാണോ..? ഇന്ന് കമ്പനി കൂടി ഏതോ കൂതറ സാധനം ആണ് അടിച്ചത് അപ്പോൾ പിന്നെ ഇങ്ങനെ പലതും തോന്നും.. എന്തായാലും ഇനി ഇവിടെ കിടക്കുന്നത് പന്തി അല്ല എന്നും മനസ്സിലായത് കൊണ്ട് ഞാൻ നേരെ റൂമിൽ പോയി കിടന്നു ഉറങ്ങി...... പിറ്റേന്ന് നേരം പുലർന്നു അമ്മ വന്നു വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്.....  "ഡാ രുദ്രാ എഴുന്നേറ്റു പല്ല് തേച്ച് കുളിച്ചു റെഡിയായി വേഗം വാ നമുക്ക് നാട്ടിൽ പോവാനുള്ളതാണ്......  "നാട്ടിലോ.. അതിനു ഉത്സവത്തിന് ഇനിയും രണ്ടാഴ്ച്ച ഉണ്ടല്ലോ. പിന്നെ എന്തിനാണ് ഇന്നു പോകുന്നത്....?  "ഡാ അത് ഇത്തവണത്തെ ഉത്സവത്തിന് ഒരു പ്രത്യേകതയുണ്ട്..... വർഷങ്ങൾ ആയി പൂജയൊന്നും ചെയ്യാതെ കാട് പിടിച്ചു കിടന്നിരുന്ന നാഗ കാവിൽ ഈ വർഷം മുതൽ പൂജയും  വിളക്ക് വെക്കലും ഒക്കെ തുടങ്ങുകയാണ്..... മാത്രമല്ല കർമ്മങ്ങൾ ചെയ്തു നാഗ വിഗ്രഹം ഒന്നു കൂടി പുനഃപ്രതിഷ്ഠിക്കുവാണ്...

മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ

Image
"ഡി മരംകേറി നീ ഇതെവിടെ പോവാണ്.....? " "അതു നിന്നോട് പറയേണ്ട കാര്യം ഇല്ലെടാ മരപ്പട്ടി...." "മരപ്പട്ടി നിന്റെ അച്ഛൻ വാസുദേവൻ.......  "ദേ രുദ്രേട്ട എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ.........  "അച്ഛനെ പറഞ്ഞാൽ നീ എന്നെ വലിച്ചു മൂക്കിൽ കയറ്റുമോടി.......   ഒന്നു പോടീ പിത്തക്കാടി...  "ഹാ വേണ്ടി വന്നാൽ മൂക്കിൽ കയറ്റും.....  "ഓ അതിനുള്ള ചങ്കൂറ്റം നിനക്കുണ്ടെങ്കിൽ കാണിക്കടി കോപ്പേ എന്നും പറഞ്ഞു ഞാൻ അവളുടെ ചെവിയിൽ നുള്ളി.......  പെട്ടെന്ന് അവളെന്നെ തള്ളി മാറ്റി താഴെ കിടന്ന കമ്പെടുത്തു തല്ലാനായി വന്നു..... പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവിടുന്ന് ഓടി കാരണം ദേഷ്യം വന്നാൽ പിന്നെ അവൾക്കു ബോധം കാണില്ല കൈയിൽ കിട്ടുന്നത് വെച്ചു താങ്ങും........  അതുകൊണ്ട് ഒള്ള ജീവനും കൊണ്ടു ഓടി ഓടി ഞാൻ കാവിനടുത്തുള്ള കുളത്തിനടുത്തു എത്തി.... കിതപ്പ് കാരണം ഞാൻ അവിടെ ഇരുന്നു പിന്നാലെ അവളും എത്തി......  അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു......  "ദക്ഷേ മോളെ ഞാനൊരു തമാശ പറഞ്ഞതാ നീയാ കമ്പ് താഴെ ഇടെടി ........  എന്റെ ഡയലോഗ് ഒന്നും കേൾക്കാത്ത മട്ടിൽ അവളെന്റെ അടുക്കലേക്കു...