മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ
"ഡി മരംകേറി നീ ഇതെവിടെ പോവാണ്.....? "
"അതു നിന്നോട് പറയേണ്ട കാര്യം ഇല്ലെടാ മരപ്പട്ടി...."
"മരപ്പട്ടി നിന്റെ അച്ഛൻ വാസുദേവൻ.......
"ദേ രുദ്രേട്ട എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ.........
"അച്ഛനെ പറഞ്ഞാൽ നീ എന്നെ വലിച്ചു മൂക്കിൽ കയറ്റുമോടി.......
ഒന്നു പോടീ പിത്തക്കാടി...
"ഹാ വേണ്ടി വന്നാൽ മൂക്കിൽ കയറ്റും.....
"ഓ അതിനുള്ള ചങ്കൂറ്റം നിനക്കുണ്ടെങ്കിൽ കാണിക്കടി കോപ്പേ എന്നും പറഞ്ഞു ഞാൻ അവളുടെ ചെവിയിൽ നുള്ളി.......
പെട്ടെന്ന് അവളെന്നെ തള്ളി മാറ്റി താഴെ കിടന്ന കമ്പെടുത്തു തല്ലാനായി വന്നു.....
പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവിടുന്ന് ഓടി കാരണം ദേഷ്യം വന്നാൽ പിന്നെ അവൾക്കു ബോധം കാണില്ല കൈയിൽ കിട്ടുന്നത് വെച്ചു താങ്ങും........
അതുകൊണ്ട് ഒള്ള ജീവനും കൊണ്ടു ഓടി ഓടി ഞാൻ കാവിനടുത്തുള്ള കുളത്തിനടുത്തു എത്തി.... കിതപ്പ് കാരണം ഞാൻ അവിടെ ഇരുന്നു പിന്നാലെ അവളും എത്തി......
അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു......
"ദക്ഷേ മോളെ ഞാനൊരു തമാശ പറഞ്ഞതാ നീയാ കമ്പ് താഴെ ഇടെടി ........
എന്റെ ഡയലോഗ് ഒന്നും കേൾക്കാത്ത മട്ടിൽ അവളെന്റെ അടുക്കലേക്കു കലി കയറി വന്നു..... ഞാൻ നേരെ കൽപടവുകൾ ഇറങ്ങി പിന്നാലെ അവളും......
ഇനി രെക്ഷപെടാൻ ഒരു മാർഗമേ ഒള്ളൂ കുളത്തിൽ ചാടുക.....
മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ കുളത്തിലേക്ക് ചാടാൻ തിരിഞ്ഞതും പിന്നിൽ നിന്നും തലക്കിട്ടു ഒരു ഉഗ്രൻ അടികിട്ടി ഞാൻ കറങ്ങി കുളത്തിലേക്ക് വീണു.......
പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു നോക്കുമ്പോൾ അമ്മ മുൻപിൽ.......
"ങേ അപ്പോൾ ഞാൻ കണ്ടതു സ്വപ്നം ആയിരുന്നോ.......
ഈശ്വരാ രാവിലെ തന്നെ ആ പിശാചിന്റെ കൈയ്യിൽ നിന്നും അടിവാങ്ങുന്നതു ആണല്ലോ സ്വപ്നം കണ്ടത് ഇന്നത്തെ ദിവസം കുളമായതു തന്നെ.....
"എന്തൊരു ഉറക്കമാണെടാ നേരം ഉച്ച ആവാറായി എണീറ്റ് പോടാ ചെറുക്കാ......
കൂട്ടും കൂടി പാതിരാത്രി വരെ കറങ്ങി നടന്നോളും എന്നിട്ട് നട്ടുച്ച വരെ പോത്തു പോലെ കിടന്നുറങ്ങിക്കോളും ...... ഉത്തരവാദിത്തം എന്നു പറയുന്നത് നിനക്കുണ്ടോടാ????
"പിന്നെ അതെനിക്ക് ഒരുപാട് ഉണ്ട്.....
"ദേ ചെറുക്കാ നീ എന്റെ കൈയിൽ നിന്നും മേടിക്കും....
ഇനി നീ ഇങ്ങനെ നടന്നാൽ ശെരിയാവില്ല നിന്റെ കല്യാണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു....... നിന്നെ നന്നാക്കാൻ പറ്റുമോന്നു ഞങ്ങൾ ഒന്ന് നോക്കട്ടെ.....
"ആണോ എപ്പോഴാ കല്യാണം..... ഞാൻ ഫുഡ് കഴിച്ചു വന്നിട്ട് പോരെ അമ്മേ....
"ദേ രുദ്ര തമാശ നിർത്തു.... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.....
"ഞാൻ തമാശ പറഞ്ഞതല്ല എന്തായാലും ഞാൻ ഇപ്പോൾ കെട്ടുന്നില്ല.... നമുക്ക് വേണമെങ്കിൽ അച്ഛനെ ഒന്നൂടി കെട്ടിച്ചാലോ....??
"പോടാ തറുതല പറയാതെ ....
ഹോ നാറിയിട്ട് വയ്യാ നീ പോയി പല്ല് തേച്ച് കുളിച്ചിട്ടു വാ ഞാൻ ഭക്ഷണം എടുത്തു തരാം .....
"പല്ല് തേച്ച് കുളിച്ചു വെറുതെ സമയം കളയണോ അമ്മേ.... ഈ പല്ല് തേരും കുളിയും ഒക്കെ നമ്മൾ എന്നും ചെയ്യുന്നതല്ലേ ഇടക്കൊക്കെ ഒരു വെറൈറ്റി വേണ്ടേ അമ്മ കഴിക്കാൻ ഇങ്ങു തന്നേക്ക്....കഴിച്ചിട്ട് വേണമെങ്കിൽ പല്ല് തേച്ച് കുളിക്കാം...
"ഓ ഈ ചെറുക്കനെ കൊണ്ടു ഞാൻ തോറ്റു..... മര്യാദക്ക് പോയി പല്ലു തേച്ച് കുളിച്ചു വാടാ പോത്തേ ....
" ഓ ആയിക്കോട്ടെ എന്റെ ദേവകി കുട്ട്യേ .......
*******
"ദേവേട്ടാ അവനിപ്പോൾ കുളി കഴിഞ്ഞു വരും കല്യാണത്തിന്റെ കാര്യം ഞാൻ അവനോട് സൂചിപ്പിച്ചിട്ടുണ്ട്....
ഇനി ഏട്ടനും കൂടി ഒന്നു പറയണം എങ്കിലേ അവൻ കേൾക്കൂ.....
"ഡി ഞാൻ അവനോട് പറഞ്ഞു നോക്കാം....
"അതുപറ്റില്ല നിങ്ങൾ അവനെ കൊണ്ടു സമ്മതിപ്പിക്കണം.......
"ഡി അതിനു അവന്റെ ഇഷ്ടം കൂടി നോക്കണ്ടേ..... ഞാൻ മാക്സിമം ശ്രമിക്കാം......
"നിങ്ങളാണ് അവനെ വഷളാക്കുന്നത് .....
ഒറ്റ മകനെയുള്ളൂ എന്നു പറഞ്ഞു അവനു ഉള്ള സ്വാതന്ത്ര്യം മുഴുവൻ കൊടുത്തു അവനെ വഷളാക്കി....
"ഓ അപ്പോൾ കുറ്റം എല്ലാം എന്റെ പിടലിക്ക് ആയോ....?
"എന്താണ് രണ്ടു പേരും കൂടി ഒരു ഗൂഢാലോചന....?
" നിന്നെ പെണ്ണ് കെട്ടിക്കാൻ ഉള്ള പ്ലാൻ ആണ് മോനെ.....
"എന്റെ പൊന്നച്ഛ.... അച്ഛനും ഇതിനു കൂട്ടു നിൽക്കുവാണോ...?
"ആ ഈ കാര്യത്തിൽ ഞാൻ അവളുടെ കൂടെയാ.... നിനക്കു ഇപ്പോൾ വയസ്സ് എത്രയായിന്നാണ് വിചാരം....
"അതുമാത്രം അച്ഛൻ പറയല്ലേ.... ഞാൻ ഇപ്പോഴും കൊച്ചു കുട്ടിയല്ലേ അച്ഛാ....
"പിന്നെ കൊച്ചു കുട്ടി നിന്റെ കൂടെ പഠിച്ചവരിൽ പലരും കെട്ടി പിള്ളേരും ആയി അതുകൊണ്ട് ഇനിയെന്റെ മോൻ രക്ഷപ്പെടാമെന്നു വിചാരിക്കേണ്ട ഞങ്ങൾ എല്ലാം ഉറപ്പിച്ചു....
"ഓ അപ്പോൾ എന്നെ കുടുക്കാൻ രണ്ടു പേരും കൂടി ഒത്തുകൊണ്ടുള്ള പ്ലാൻ ആയിരുന്നല്ലേ.....
"ആ ആണെന്ന് കൂട്ടിക്കോ നിനക്കു പറ്റിയ ഒരു പെണ്ണിനേയും അമ്മ കണ്ടു വെച്ചിട്ടുണ്ട്......
"ബെസ്റ്റ് ഏതാണ് ആ ഹതഭാഗ്യ....?
"വേറാരും അല്ല മോനെ നിന്റെ മുറപ്പെണ്ണ് ദക്ഷ തന്നെയാണ് അത്....
"ഈശ്വരാ അവളോ.....
"അപ്പോൾ നിനക്ക് ഈശ്വരനെ വിളിക്കാൻ ഒക്കെ അറിയാമല്ലേ.......
"പിന്നെ തല പോകുമെന്ന് തോന്നുമ്പോൾ ആരായാലും ഈശ്വരനെ വിളിച്ചു പോവില്ലേ അമ്മേ.....
"അതിന് അവൾക്കെന്താടാ ഒരു കുഴപ്പം.....
"എന്റെ പൊന്നോ ഇതുപോലൊരു തലതെറിച്ച സാധനത്തിനെ ഞാൻ വേറെ കണ്ടിട്ടില്ല....
"പിന്നെ പറയുന്ന നീയോ..? നിന്നെ നേരെയാക്കാൻ അവളെ കൊണ്ടേ പറ്റൂ.....
എനിക്കും ദേവേട്ടനും അവളെ ഒരുപാട് ഇഷ്ടമാണ്.... ഞങ്ങൾ പണ്ടേ മനസ്സിൽ ഉറപ്പിച്ചതാണ് അവളെ നിന്നെ കൊണ്ടു തന്നെ കെട്ടിക്കണമെന്ന്.....
"അതേടാ മോനെ അവൾ നിനക്കു ചേരും..... അവൾ ഞങ്ങളെയും നന്നായി നോക്കും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.... കുറച്ചു കുസൃതി ഒക്കെ ഉണ്ടെങ്കിലും അവൾ ആളു പാവമാണെടാ.....
എന്തായാലും ഇത്തവണ നാട്ടിൽ ഉത്സവത്തിന് പോവുമ്പോൾ ഞങ്ങൾ എല്ലാരും കൂടി ഇതിൽ ഒരു തീരുമാനം എടുക്കാൻ ഇരിക്കുവായിരുന്നു.....
"ഓഹോ അപ്പോൾ കുടുംബക്കാർ എല്ലാവരും കൂടി ഉള്ള പ്ലാൻ ആയിരുന്നല്ലേ.....
"അതേ എന്താ നിനക്ക് അവളെ ഇഷ്ടമല്ലേ...? അതോ നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടമാണോ....?
"ഹേയ് അങ്ങനെ ഒന്നുമില്ല.... എന്തായാലും ഇത്തവണ ഉത്സവത്തിന് നാട്ടിൽ പോവുന്നില്ലേ അപ്പോൾ അവിടെ ചെന്നിട്ടു നമുക്ക് ഇതു ആലോചിക്കാം....
ഇപ്പോൾ ഞാൻ പോട്ടെ കുറച്ചു പരുപാടി ഉണ്ട്....
"എന്തു പരുപാടി.... അവന്മാരുടെ കൂടെ കൂട്ടും കൂടി കറങ്ങി നടക്കാൻ അല്ലേ..... നിന്റെ കറക്കം ഇത്തിരി കൂടുന്നുണ്ട്....
അമ്മയെ നോക്കി ഓഞ്ഞ ചിരി പാസ്സാക്കി ഞാൻ ബൈക്ക് എടുത്തു കൂട്ടുകാരുടെ അടുത്തേക്ക് വിട്ടു.......
*****
"ഇന്നെന്താ അളിയാ പതിവില്ലാത്ത ഒരു സന്തോഷം മനസ്സിൽ....?
"ഹേയ് ഒന്നൂല്ല.....
"അതല്ല എന്തോ ഉണ്ട് നീ കാര്യം പറ....
"അതുപിന്നെ അച്ഛനും അമ്മയും കൂടി എന്റെ കല്യാണം ഉറപ്പിക്കാൻ പോവാണ്.... എന്റെ മുറപ്പെണ്ണുമായിട്ട്....
" ആര് ദക്ഷ ആയിട്ടോ ഡാ ദുഷ്ടാ എന്നിട്ടാണോ ഒന്നുമില്ലെന്ന് പറഞ്ഞത്..... ചെലവുണ്ട് മോനെ....
"ഓ അതൊക്കെ ഉറപ്പിച്ചതിന് ശേഷം.... ആദ്യം ഞാൻ നാട്ടിൽ പോവട്ടെ..... പോയിട്ടു വരുമ്പോൾ തരാം അതുവരെ ഒന്നു ക്ഷെമിക്കട....
"എന്തോന്ന് ഉറപ്പിക്കാൻ ഇനിയിപ്പോൾ അവരൊക്കെ എതിർത്താലും നീ അവളെ തന്നെ അല്ലെ കെട്ടുകയുള്ളു.....
"അതു അത്രേയുള്ളൂ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതു അവൾ മാത്രം ആയിരിക്കും.....
കാര്യം നേരിൽ കാണുമ്പോൾ ഞങ്ങൾ കീരിയും പാമ്പും ആണ്..... എന്നാലും എനിക്കവളെ ഇഷ്ടമാണ്.... കുട്ടിക്കാലം മുതൽ എന്റെ മനസ്സിൽ കയറിയ മോഹമാണ് അവൾ......
ഈ കാര്യം ഒരിക്കൽ പോലും ഞാൻ അവളോട് തുറന്നു പറഞ്ഞിട്ടില്ല പക്ഷേ ഇത്തവണ എല്ലാം തുറന്നു പറയണം.....
അവളുടെ മനസ്സ് അറിയണം അവൾക്കെന്നെ ഇഷ്ടമാണോന്ന് അറിയണം.....
"നീ അവളെ പറ്റി പറഞ്ഞത് ഒക്കെ വെച്ച് നോക്കിയാൽ അവൾക്കും നിന്നെ ഇഷ്ടമായിരിക്കും...
നീ ധൈര്യമായിട്ട് പോയി പറ....
ഒന്നുമില്ലെങ്കിലും നീ അവളുടെ മുറച്ചെറുക്കൻ അല്ലേ പിന്നെന്തിനാ പേടിക്കുന്നത്......
"പേടി വേറൊന്നും കൊണ്ടല്ല .... അവളുടെ സ്വഭാവം വെച്ചു ഞാൻ അങ്ങോട്ട് കേറി ഇഷ്ടമാണെന്നു പറഞ്ഞാൽ അവളെന്നെ കൊന്നു കൊലവിളിക്കും........
പിന്നെ അതും പറഞ്ഞാവും കളിയാക്കൽ.... നാട്ടിൽ മുഴുവൻ അവൾ തന്നെ പാട്ടാക്കും. അതോടെ എന്റെ വില പോവും....
" അളിയാ എന്നാൽ പിന്നെ അവളുടെ മനസ്സറിഞ്ഞിട്ട് പതിയെ പതിയെ പറഞ്ഞാൽ മതി....
"മ്മ്മം അതാണ് എന്റെയും പ്ലാൻ.......
" എന്നാൽ പിന്നെ all the best അളിയാ.....
**************
അന്നു രാത്രിയിൽ കിടന്നിട്ടു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു.
മനസ്സ് നിറയെ ആ കുരുപ്പിന്റെ മുഖമാണ്...... കുട്ടിക്കാലം തൊട്ടു അവളും ഒത്തുള്ള ഓരോ നിമിഷങ്ങളും മനസ്സിലേക്ക് ഇടിച്ചു കയറുന്നു.....
നോട്ടു ബുക്കിനുള്ളിൽ മയിൽപീലി വെച്ചു അതു വിരിയുന്നതും കാത്തിരുന്ന ദിവസങ്ങൾ..... ഒടുവിൽ മറ്റൊരു മയിൽപീലി കൂടി എടുത്തു വെച്ചു അവളെ പറ്റിച്ചതും.....
അവൾ കഷ്ട്പ്പെട്ടു പെറുക്കി വെക്കുന്ന മഞ്ചാടി കുരുക്കൾ എടുത്തു കളഞ്ഞു അവളെ ദേഷ്യം പിടിപ്പിച്ചതും ഓരോ കുരുത്തക്കേടുകൾ അവൾ കാണിച്ചിട്ട് അതെല്ലാം എന്റെ തലയിൽ കെട്ടിവെച്ചു എന്നെ അടികൊള്ളിച്ചിട്ടുള്ളതും എല്ലാം ഇന്നും ഓർക്കാൻ രസമുള്ള കാര്യങ്ങൾ........ അതിനും അപ്പുറം
മാവിനു കല്ലെറിഞ്ഞും പാടത്തും പറമ്പിലും ഓടി കളിച്ചും മുത്തശ്ശിയുടെ മടിയിൽ കിടന്നു കാവിലെ യക്ഷിയുടെയും ഗന്ധർവന്റെയും കഥകൾ കേട്ടും കഴിഞ്ഞിരുന്ന ബാല്യകാലത്തെ ഓർമ്മകൾ മനസ്സിൽ നിറയുന്നു.... ശെരിക്കും ആ ബാല്യകാലത്തേക്ക് ഒരിക്കൽ കൂടി തിരിച്ചു പോവാൻ തോന്നുന്നു....
എല്ലാം കൂടി ഓർമ്മയിൽ വന്നത് കൊണ്ടാവും കിടന്നിട്ടു ഉറക്കം വരുന്നില്ല....
ഞാൻ നേരെ എഴുന്നേറ്റു ടേബിളിൽ ഇരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു.. കൂട്ടത്തിൽ തീപ്പെട്ടി എടുത്തപ്പോൾ ആണ് അവളുടെ പാദസ്വരം എന്റെ കണ്ണിൽ പെട്ടത് ......
കഴിഞ്ഞ തവണ പോയപ്പോൾ അവളുടെ വലതു കാലിൽ നിന്നും വീണു പോയതാണ് ഈ പാദസ്വരം......
അവൾ നുള്ളി പെറുക്കി കുടുക്കയിൽ കൂട്ടിവെച്ച കാശിനു വാങ്ങിയതാണ് രണ്ടു പാദസ്വരം .... അതുകൊണ്ട് തന്നെ അവൾക്കു ഏറെ പ്രിയപ്പെട്ടതാണ് ഈ പാദസ്വരം.... ഇത് കാണാതെ പാവം ഒരുപാട് വിഷമിച്ചു....
ഒരുപാട് തപ്പി നടന്നിട്ടും കിട്ടാഞ്ഞ കൊണ്ടു ഒരുപാട് അവൾ കരഞ്ഞു .... അതുകണ്ടിട്ടും എനിക്ക് എന്തോ ഇതു കൊടുക്കാൻ തോന്നിയില്ല....
ഞാൻ പോന്നപ്പോൾ ഇതിങ്ങു കൊണ്ടു വന്നു....
അവളിപ്പോൾ ഒറ്റക്കാലിൽ കൊലുസ്സണിഞ്ഞു നടക്കുണ്ടാവുമോ അതോ അതു ഊരി വെച്ചു കാണുമോ അറിയില്ല.....
അവളുടെ കാര്യം ആയതു കൊണ്ടു ഒന്നും പറയാൻ പറ്റില്ല.... ഒരു കാലിൽ കൊലുസ്സ് ഇട്ടോണ്ട് നടക്കാനും അവൾക്ക് മടിയില്ല......
ഒരു കുഞ്ഞു ഡപ്പിക്കുളിൽ ഞാൻ ഇത് എടുത്തു വെച്ചിരുന്നതാണ് ..... ഇടയ്ക്കു എപ്പോഴോ എടുത്തപ്പോൾ തിരിച്ചു ഡപ്പിക്കുള്ളിൽ വെക്കാൻ മറന്നു പോയികാണും .....
എന്തായാലും ഇത്തവണ പോവുമ്പോൾ ഇതു
അവൾക്കു കൊടുക്കണം എന്നു മനസ്സിൽ വിചാരിച്ചു അതവിടെ വെച്ചിട്ട് ഞാൻ ടെറസ്സിലേക്കു നടന്നു.....
ടെറസ്സിൽ എത്തിയതും കൈയിൽ ഇരുന്ന സിഗരറ്റ് കത്തിച്ചു വലിച്ചു......
നല്ല നിലാവെട്ടം ഉണ്ട്....
ഇന്ന് പൗർണ്ണമി ആയിരുന്നോ.... ഇതുപോലൊരു പൗർണ്ണമി നാളിൽ ആണെന്റെ ജനനം....
അതുകൊണ്ടാണോ എന്നറിയില്ല നിലാവിനോട് എന്തോ വലിയൊരു ഇഷ്ടം ഉണ്ടെനിക്ക്....
നല്ല നിലാവെട്ടം ഉള്ള രാത്രികളിൽ രാത്രി കാഴ്ചകളും കണ്ടു ഞാൻ ഈ ടെറസ്സിൽ കിടന്നാണ് ഉറങ്ങാറുള്ളത്.....
കൈയിൽ ഇരുന്ന സിഗരറ്റ് കളഞ്ഞിട്ടു ഞാൻ ടെറസ്സിലേക്കു കിടന്നു..... നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.....
അൽപ്പനേരം കഴിഞ്ഞതും പട്ടികൾ ഓരിയിട്ടു തുടങ്ങി.... പതിയെ പതിയെ അത് ശെരിക്കും പേടി പെടുത്തുന്നത് പോലെ ആയി മാറി ...... എനിക്ക് ചുറ്റും പാലപ്പൂവിന്റെ മണം നിറഞ്ഞു നിന്നു....
അപ്പോഴാണ് പാലപൂക്കുന്ന പൗർണ്ണമി നാളുകളിൽ പുറത്തിറങ്ങുന്ന യക്ഷിയേയും ഗന്ധർവനേയും കുറിച്ചു മുത്തശ്ശി പറഞ്ഞു തന്നിരുന്ന കഥകൾ എല്ലാം ഓർമയിൽ വന്നത് ..... അവയെല്ലാം ഓർത്ത് ഓർത്ത് ഞാൻ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു .....
കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ മുഖത്തു ആരോ തൊട്ടതുപോലെ തോന്നി ഞാൻ ഞെട്ടി എഴുന്നേറ്റു നോക്കിയതും മുന്നിൽ ഒരു സ്ത്രീ രൂപം..... ഞാൻ സൂക്ഷിച്ചു നോക്കി
നിലാവെട്ടത്തിൽ ഞാനാ മുഖം വ്യക്തമായി കണ്ടു.....
മുട്ടോളം അഴിഞ്ഞു കിടക്കുന്ന മുടിയും കരിനീല കണ്ണുമുള്ള ഒരു സുന്ദരി..... അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.... ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നു....
ആരാണ് അവൾ എന്നറിയാൻ വേണ്ടി ഞാൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു..... അവളുടെ അടുത്തെത്തിയതും അവൾക്കു ചുറ്റും പാലപ്പൂവിന്റെ വശ്യമായ ഗന്ധം നിറഞ്ഞു നിന്നു.... അതെന്റെ മൂക്കുകളെ തുളച്ചു അകത്തേക്ക് കയറി.... എന്തോ ഒരു ലഹരി എന്നിൽ പടരുന്നത് പോലെ തോന്നി..... അവൾ എന്നെ നോക്കി പുഞ്ചിരിച്ചു....
"നീ ആരാ എന്നു ഞാൻ ചോദിച്ചതും അവൾ കൈകൾ നീട്ടി എന്നെ ചേർത്ത് പിടിച്ചു ഏതോ ഉന്മാദ ലഹരിയിൽ ഞാൻ അവളിലേക്ക് അടുത്തു..... അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി.... നിന്നു കൊടുക്കാനെ എനിക്ക് കഴിഞ്ഞുള്ളു.... അവൾ എന്റെ നെറുകയിൽ ചുംബിച്ചു.... പിന്നെ ആ ചുണ്ടുകൾ എന്റെ കഴുത്തിനെ ലക്ഷ്യമാക്കി നീങ്ങി.... കഴുത്തിനു അടുത്തെത്തിയതും പതിയെ പതിയെ അവളുടെ പല്ലുകൾ നീണ്ടു വന്നു..... ഞാൻ അവളെ തള്ളി മാറ്റാൻ ശ്രമിക്കവേ അവയെന്റെ കഴുത്തിലേക്ക് ആഴ്ന്നു ഇറങ്ങി.....
തുടരും....

Comments
Post a Comment