ചെമ്പട്ട് | ഭാഗം : 2 | ശിവ
അവളുടെ ഓരോ കാൽവെപ്പിലും ചിലമ്പൊലി ശബ്ദം മുഴങ്ങി കേട്ടു കൊണ്ടിരുന്നു....
ഒരത്ഭുതത്തോടെ ഞാൻ അവളെ നോക്കി നിന്നു....
നല്ല വട്ടമുഖം.... കുങ്കുമത്താൽ നെറ്റിയിൽ വട്ട പൊട്ടു തൊട്ടിരിക്കുന്നു....
കരിമഷി എഴുതിയ അവളുടെ കണ്ണുകൾക്ക് പോലും ഉണ്ടൊരു വശ്യത....
ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു കൊണ്ടവൾ നടന്നു നടന്നു എന്റെ അടുത്ത് എത്താറായതും
പെട്ടെന്ന് പിന്നിൽ നിന്നും ആരോ എന്റെ തോളിൽ കൈവെച്ചു..
ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി....
"എന്താടി പെണ്ണേ നിനക്ക് ഉറക്കമില്ലേ..
"ഹാ അമ്മയായിരുന്നോ ഞാൻ പേടിച്ചു പോയി..
"പേടിച്ചോ എന്തിന്..
നീ ഇപ്പോഴും ആ സ്വപ്നം ഓർത്തു നിൽക്കുവാണോ..
"ഹേയ് അല്ല അമ്മേ ഒരു സ്ത്രീ നമ്മുടെ മുറ്റത്തു നിൽപ്പുണ്ടായിരുന്നു....
ഞാൻ അവരെ നോക്കിയതാണ്..
"സ്ത്രീയോ എവിടെ..
അമ്മയും ഞാനും ജനലിൽ കൂടി പുറത്തേക്ക് നോക്കി പക്ഷേ അവിടെങ്ങും ആരെയും കണ്ടില്ല..
"ഇവിടെ നിൽപ്പുണ്ടായിരുന്നു അമ്മേ മുടിയൊക്കെ അഴിച്ചിട്ടു ചുവന്ന പട്ടു ഉടുത്ത ഒരു പെണ്ണ്.. ഇവരിത്ര പെട്ടെന്ന് എങ്ങോട്ട് പോയോ എന്തോ..
"നിനക്ക് തോന്നിയതാവും..
"അല്ലമ്മേ സത്യമായും ഞാൻ കണ്ടതാണ്..
"എന്റെ ശിവനെ ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ..
നമുക്ക് നാളെ തന്നെ അമ്പലത്തിൽ പോവണം..
"ഓ തുടങ്ങി.. എന്റെ പൊന്നു അമ്മേ അമ്മ പറഞ്ഞത് പോലെ എനിക്ക് തോന്നിയതാവും ഇനി ആ പേരിൽ പൂജയും വഴിപാടും ഒന്നും വേണ്ട..
"ഓ അല്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിനക്ക് ഇഷ്ടപെടില്ലല്ലോ..
"അതെന്താ അമ്മേ അങ്ങനെ പറഞ്ഞത്.. എന്റെ ചക്കര അമ്മ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കേൾക്കാതെ ഇരിക്കുമോ എന്നും പറഞ്ഞു അമ്മയുടെ കവിളത്തു ഞാൻ നുള്ളി..
"നീ സോപ്പൊന്നും ഇടേണ്ട ഞാൻ പറയുന്നത് പോലെ നാളെ അമ്പലത്തിൽ പോവാൻ പറ്റുമോ ഇല്ലയോ..
"ഓ ശെരി നാളെ വൈകുന്നേരം പോവാം പോരെ..
"മ്മം ശെരി..
"അമ്മേ എനിക്കൊരു ആഗ്രഹമുണ്ട്..
"എന്താടി പറ..
"അമ്മേ എനിക്ക് ഒരു വട്ടമെങ്കിലും അച്ഛന്റെ നാട് കാണണമെന്നുണ്ട്.. നമുക്ക് ഒരു തവണ എങ്കിലും അവിടെ വരെ ഒന്ന് പോയി കൂടെ..
"എന്റെ മോളെ നിന്നെപ്പോലെ തന്നെ എനിക്കും അച്ഛനും അവിടെ പോവണം എന്നാഗ്രഹം ഉണ്ട് പക്ഷേ നിന്റെ മുത്തശ്ശനെ ഓർക്കുമ്പോൾ തന്നെ പേടിയാവും..
"അതിന് മാത്രം എന്ത് തെറ്റാ അമ്മേ നിങ്ങൾ ചെയ്തത്.. സ്നേഹിച്ചു കെട്ടിയത് ഇത്രയും വലിയ തെറ്റാണോ..
"അതുപിന്നെ മോളെ അവരുടെ അന്തസ്സിനും ആഭിജാത്യത്തിനും പറ്റിയൊരു പെണ്ണായി രുന്നില്ലല്ലോ ഞാൻ.. അതൊക്കെയാണ് അവർക്കിത്രയും ദേഷ്യമായത്..
"ഈ ജാതിയും മതവും എല്ലാം മനുഷ്യൻ സൃഷ്ടിച്ചതല്ലേ ദൈവത്തിന്റെ മുന്നിൽ എല്ലാവരും ഒന്നല്ലേ..
"എന്റെ മോളെ അവരൊക്കെ പഴയ ആൾക്കാർ ആണ്.. അവരുടെ അടുക്കൽ നീ ഇതൊക്കെ പറഞ്ഞു കൊണ്ടു ചെന്നു നോക്ക് അപ്പോൾ കാണാം.. അവരൊന്നും ഒരിക്കലും മാറാൻ പോവുന്നില്ല..
"ഓ അപ്പോൾ എനിക്ക് ഒരിക്കലും ആ നാടൊന്നു കാണാൻ പറ്റില്ല അല്ലേ..
"അറിയില്ല മോളെ നിന്റെ മുത്തശ്ശന്റെ മനസ്സ് മാറാൻ പ്രാത്ഥിക്കാം അല്ലാതിപ്പോൾ എന്ത് ചെയ്യാനാ.. വാ അതുമിതും പറഞ്ഞു കൊണ്ടു നിൽക്കാതെ വന്നു കിടക്കാൻ നോക്ക് രാവിലെ കോളേജിൽ പോവേണ്ടതല്ലേ എന്നും പറഞ്ഞു അമ്മ പോയി കിടന്നു.. പിന്നാലെ ഞാനും ചെന്നു അമ്മയെ കെട്ടിപിടിച്ചു കിടന്നു എപ്പോഴോ ഉറങ്ങി പോയി..
============================
പിറ്റേന്ന് രാവിലെ സ്വാതി വന്നു വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്..
"ഡി വേദേ എന്തൊരു ഉറക്കമാണെടി പെണ്ണേയിത് കോളേജിൽ പോവണ്ടേ വാ എഴുന്നേൽക്ക്..
"ഒന്ന് പോടീ പെണ്ണെ ഈ നേരം വെളുക്കും മുൻപേ എന്തിനാ കോളേജിൽ പോവുന്നത്..
"നേരം വെളുക്കും മുൻപെന്നോ സമയം എന്തായെന്നാണ് നിന്റെ വിചാരം വേഗം എഴുന്നേറ്റു വാടി..
"ശ്ശോ ഈ പെണ്ണ് മനുഷ്യനെ കിടത്തി ഉറക്കില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടു ഞാൻ എഴുന്നേറ്റു പോയി റെഡിയായി വന്നു..
പേരിനു ഭക്ഷണം കഴിച്ചെന്നു വരുത്തി അമ്മയുടെ കവിളത്തൊരു മുത്തം നൽകി ഞാൻ സ്വാതിയുമായി കോളേജിലേക്ക് പോയി..
============================
പൂമരങ്ങൾ ഒന്നിന് പുറകെ ഒന്നായി വരി വരിയായ് പൂത്തുലഞ്ഞു നിൽക്കുന്ന കോളേജ്....
ഇവിടെയുള്ള ഓരോ പൂമരങ്ങൾക്കും പറയാനുണ്ടാവും അവയുടെ തണലിൽ ഇരുന്നു പങ്കിട്ട പ്രണയങ്ങളെയും സൗഹൃദങ്ങളേയും കുറിച്ച്.....
എന്തിനേറെ പറയുന്നു കോളേജിലെ ഇടനാഴികൾക്കും തൂണുകൾക്കും പോലും പറയാൻ ഉണ്ടാവും ഒരു നൂറായിരം കഥകൾ....
കാന്റീനിൽ പോയി ഒന്നിച്ചു ഒരുപാത്രത്തിൽ നിന്നും കഴിക്കുന്ന തിന്റെ ആത്മസംതൃപ്തിയും ഉറക്കം തൂങ്ങുന്ന ക്ലാസ്സുകളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഒരായുഷ്കാലം മുഴുവൻ നെഞ്ചിൽ കൊണ്ടു നടക്കാനാവുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നവയാണ് ....
ശ്ശോ ഓരോന്ന് പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല....
ഞാൻ കോളേജിൽ എത്താറായിട്ടോ ....
ബസ് കോളേജിന് മുന്നിലെ സ്റ്റോപ്പിൽ നിർത്തി....
ഞാനും സ്വാതിയും ഇറങ്ങി നടന്നു.. കോളേജിന്റെ പ്രവേശന കവാടത്തിനു മുന്നിൽ എത്തി.. കോളേജിന്റെ പേരുള്ള വലിയൊരു ആർച്ചു കാണാം..
അതിനു കീഴിൽ കൂടി പൂത്തുലഞ്ഞു നിൽക്കുന്ന വാക പൂക്കളുടെ ഭംഗി ആസ്വദിച്ചു കൊണ്ടു ഞാൻ ക്യാമ്പസ്സിന് ഉള്ളിലേക്ക് നടന്നു..
കൂടെ സ്വാതിയും..
വഴി നീളെ കാണാം വേനലിനെ പ്രണയിച്ചു വാടി വീണ വാക പൂക്കളെ....
പൂവിലെ തേൻ നുകരാൻ എത്തിയ ഇണക്കുരുവികൾ മരക്കൊമ്പുകളിൽ കൊക്കുരുമ്മി ഇരുന്നു പ്രണയം പങ്കിടുന്നുണ്ട്....
അതു കണ്ടു കൊണ്ടു നിൽക്കുമ്പോൾ കാറ്റിൽ പാറി പറന്നെത്തിയ വാകപ്പൂക്കൾ എന്റെ മേൽ വീണു..
അവയെ കൈയിലെടുത്തു തട്ടി തട്ടി കളിച്ചു കൊണ്ടു നേരെ ചെന്നു നിന്നത് രാജീവിന്റെ മുന്നിലാണ്..
രാജീവ് എന്റെയും സ്വാതിയുടെയും ക്ലാസ്സ് മേറ്റ്സ് ആണ്..
ആളൊരു തല്ലിപ്പൊളി ആണ് കൂടാതെ അവൻ മയക്കു മരുന്നിനു അടിമ ആണെന്നാണ് എല്ലാരും പറയുന്നത് ....
പിന്നെ പെൺകുട്ടികൾ എന്നും അവനൊരു വീക്നെസ് ആണ്..
അവന്റെ ഇപ്പോഴത്തെ നോട്ടം ആണെങ്കിൽ നമ്മുടെ സ്വാതിയെ ആണ്..
അവൾക്കു ആണെങ്കിലോ അവനെ കണ്ണെടുത്താൽ കണ്ടു കൂടാ..
"ഡി സ്വാതി ഞാൻ പറഞ്ഞ കാര്യം എന്തായി എന്താണ് നിന്റെ തീരുമാനം..
"രാജീവേ നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ എനിക്ക് നിന്നെ ഇഷ്ടം അല്ലെന്നു..
പിന്നെ നീ കരുതുന്ന പോലൊരു പെൺകുട്ടിയല്ല ഞാൻ..
"ഓഹോ നീ പെൺകുട്ടി തന്നെ അല്ലേ ഇനി ആ കാര്യത്തിൽ സംശയം വല്ലതും ഉണ്ടെങ്കിൽ ഞാൻ വേണേൽ ചെക്ക് ചെയ്തു പറയാം..
"ഡാ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം അവൾക്കു നിന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാണ് നാണമില്ലാതെ അവളുടെ പുറകെ നടക്കുന്നത്....
"എന്നാൽ പിന്നെ ഞാൻ നാളെ മുതൽ നിന്റെ പുറകെ നടക്കാം എനിക്ക് നീ ആയാലും മതി....
"പ്ഫാ ചെറ്റേ അതിന് നീ നിന്റെ വീട്ടിലുള്ളവരെ നോക്കിയാൽ മതി..
എന്റെ പിന്നാലെ എങ്ങാനും ഇതും പറഞ്ഞു നടന്നാൽ നിന്റെ ചെവിക്കൽ അടിച്ചു മൂളിക്കും ഞാൻ....
"ഓ എങ്കിൽ അതൊന്ന് കാണണമല്ലോ എന്നും പറഞ്ഞു രാജീവ് എന്റെ കൈയിൽ കേറി പിടിച്ചതും ഞാൻ അവന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു....
അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അവൻ പതറി പോയി....
കവിളത്തു കൈവെച്ചു കൊണ്ടവൻ ചുറ്റും നോക്കി....
ചുറ്റും നിന്നവർ എല്ലാം പരിഹാസ ചിരിയോടെ അവനെ നോക്കി....
അതോടെ ദേഷ്യം കേറി അവൻ തിരികെ തല്ലാനായി എന്റെ നേർക്ക് കൈ ഓങ്ങിയതും ദൂരെ നിന്നും ആദി നടന്നു വരുന്നത് കണ്ടു....
അതോടെ ഓങ്ങിയ കൈ പിൻവലിച്ചു കൊണ്ടു ഇതിനുള്ള പണി ഞാൻ നിനക്ക് തരുന്നുണ്ട് നീ കാത്തിരുന്നോ എന്നും പറഞ്ഞവൻ പോയി....
"വേദേ അവനെ നീ സൂക്ഷിക്കണം എന്ത് ചെറ്റത്തരം ചെയ്യാനും മടിക്കാത്ത ചെറ്റയാണവൻ....
"അവൻ എന്നെ ഒരു കോപ്പും ചെയ്യില്ല.. വെറുതെ വിരട്ടാൻ നോക്കിയതാണ് ഇതൊന്നും കണ്ടു നീ പേടിക്കണ്ട....
"ഓ അല്ലെങ്കിലും നിന്റെ അത്രയും ധൈര്യം ഒന്നും എനിക്കില്ലേ....
പിന്നെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളൊരാൾ വരുന്നുണ്ട് എന്നും പറഞ്ഞു ചിരിച്ചു കൊണ്ടു സ്വാതി ആദി വരുന്നത് കാട്ടി തന്നു..
"ഓ ഈ ചെകുത്താന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ....
ഞാനത് പറഞ്ഞു തീർന്ന പ്പോഴേക്കും ആദി എന്റെ മുന്നിലെത്തി..
"ഹായ് കാന്തമ്മേ.. എന്താടി ഒരാൾ കൂട്ടം....
"കാന്തമ്മ നിന്റെ.. രാവിലെ തന്നെ എന്നെകൊണ്ട് ഒന്നും പറയിക്കരുത്.....
"നീ പറഞ്ഞോടി ഉവ്വേ ഞാൻ കേട്ടോളാം എന്നും പറഞ്ഞു ആദി ചിരിച്ചു..
അവന്റെ ആ ചിരി കണ്ടതും എനിക്ക് എവിടെ നിന്ന് ഒക്കെയോ ശരീരമാസകലം ദേഷ്യം ഇരച്ചുകേറി..
"എന്താടി കാന്തമ്മേ കണ്ണുരുട്ടി കാണിക്കുന്നത് നിനക്കെന്താ ദേഷ്യം വരുന്നുണ്ടോ അതോ രാവിലെ മൂലക്കുരുവിനുള്ള മരുന്ന് പുരട്ടിയില്ലേ..
"മൂലക്കുരു നിന്റെ മറ്റവൾക്ക്.... അലവലാതി....
പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇനി കാന്തമ്മേ കീന്തമ്മേ എന്നെങ്ങാനും എന്നെ വിളിച്ചാൽ നീ വിവരം അറിയും....
"അതെന്താടി കാന്തമ്മേ നീ അങ്ങനെ പറഞ്ഞത്.... കാന്തമ്മേ പിന്നെ കാന്തമ്മേ എന്നല്ലാതെ ഞാൻ പിന്നെ എന്ത് വിളിക്കണമെടി കാന്തമ്മേ....
നീ പറയെടി കാന്തമ്മേ....
"നീ പോടാ അലവലാതി.. ചെറ്റേ, പെണ്ണ് പിടിയാ, വായിനോക്കി...
"ഡി കോപ്പേ അതൊക്കെ നിന്റെ വീട്ടിൽ ഇരിക്കുന്നവരെ വിളിച്ചാൽ മതി.. ഇങ്ങോട്ട് വേണ്ട..
മോള് പോ പോയി തരത്തിൽ കളിക്ക്..
"ഒന്ന് പോടാ നിന്ന് വാചകം അടിക്കാതെ... നിന്റെ വിരട്ട് ഒന്നും എന്നോട് വേണ്ട..
"ഡി സ്വാതി നീ ഇവളെയും വിളിച്ചോണ്ട് പോവാൻ നോക്ക് ഇല്ലെങ്കിൽ ഇന്നിവൾ എന്റെ കൈയിൽ നിന്നും വാങ്ങും..
"വേദേ മതി വാ നമുക്ക് പോവാം എന്ന് പറഞ്ഞു സ്വാതി എന്റെ കൈയിൽ പിടിച്ചു വലിച്ചു..
"പിന്നെ നീ ഒലത്തും ഒന്ന് പോടാപ്പാ.. നീ എന്തിനാടി സ്വാതി പേടിക്കുന്നത് ഇവനൊക്കെ വെറും ഡയലോഗ് അടി മാത്രമേ ഉള്ളൂ....
ഇതുപോലുള്ള മാക്രികളെ പേടിക്കേണ്ട കാര്യമില്ല..
"മതി നീ വാ എന്നും പറഞ്ഞു സ്വാതി എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി..
"ഡി കാന്തമ്മേ നീ പൊക്കോ നിന്നെ പിന്നെ ഞാൻ എടുത്തോളാടി....
"ഓ അതിനുള്ള കപ്പാസിറ്റി ഒന്നും നിനക്കില്ലെടാ എന്ന് ഞാൻ പോവുന്ന പോക്കിൽ വിളിച്ചു പറഞ്ഞു..
" അളിയാ ആദി .. ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല അവൾക്കൊരു എല്ലു കൂടുതൽ ആണ് ..
നല്ലൊരു പണി കൊടുക്കണം എന്ന് പ്രശാന്ത് പറയുമ്പോൾ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയോടെ ആദി നിന്നു..
"അളിയാ.. അളിയൻ എന്ത് ആലോചിച്ചു നിൽക്കുവാ..
ഞാൻ പറഞ്ഞത് വല്ലതും അളിയൻ കേട്ടോ..
"കേട്ടടാ അവൾക്കിട്ട് ഒരു പണി കൊടുക്കണം എന്നല്ലേ..
കൊടുക്കാം അതിന് ഇനിയും സമയം ഉണ്ടല്ലോ എന്നും പറഞ്ഞു പ്രശാന്തിന്റെ തോളിൽ കൈവെച്ചു കൊണ്ടു ആദി നടന്നു....
=============================
"ഡാ രാജീവേ.. നീ എന്താടാ ഈ കാണിക്കുന്നത്..
രാവിലെ തന്നെ മരുന്ന് കുത്തി കയറ്റുവാണോ..
ആരേലും കണ്ടാൽ പിന്നെ നമ്മൾ അതോടെ കോളേജിന് പുറത്താകും...
"ഒരു കോപ്പും ഉണ്ടാവില്ല നീ പേടിക്കാതെ ഇരിക്ക്.... എന്നും പറഞ്ഞവൻ ഡ്രഗ്സ് ഇൻജെറ്റ് ചെയ്തു....
വേദ അവന്റെ കരണത്തു അടിക്കുന്ന രംഗം അവന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും തെളിഞ്ഞു വന്നു കൊണ്ടിരുന്നു..
അത് അവനിലേക്ക് പകയുടെ ഭ്രാന്ത് പകർന്നു കൊണ്ടിരുന്നു..
"ഇന്ന് എല്ലാവരുടെയും മുന്നിൽ വെച്ചാണ് ആ പുന്നാര മോളെന്നെ തല്ലിയത്..
അവളെ ഞാൻ വെറുതെ വിടാൻ പോവുന്നില്ല....
ഇതിനുള്ള പണി എനിക്ക് അവൾക്കിട്ടു കൊടുക്കണം ഇന്ന് തന്നെ ഇപ്പോൾ തന്നെ....
"ഇപ്പോളോ.. ഡാ നീ ആവശ്യമില്ലാത്ത കാര്യം ഒന്നും ചെയ്യാൻ നിക്കേണ്ട.. ഒന്നാമതെ നീ ഇപ്പോൾ മരുന്നടിച്ചു നിൽക്കുവാണ് ആവശ്യമില്ലാത്ത പലതും തോന്നും..
"ഞാൻ ഡ്രഗ്സ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി മോനെ എന്റെ ബോധത്തിന് ഒരു കുറവും ഇല്ല.... അതുകൊണ്ട് നീ അതു വിട്..
മോനെ സുജിത്തേ നീ പോയി അവളെ എങ്ങനെ എങ്കിലും ലാബിലേക്ക് വിളിച്ചു കൊണ്ടു വാ ബാക്കി ഞാൻ നോക്കിക്കോളാം....
"ഒന്ന് പോയെടാ എന്നെക്കൊണ്ടൊന്നും പറ്റില്ല അവസാനം അതെനിക്ക് വയ്യാവേലി ആവും..
"നിനക്കൊന്നും വരില്ല ഞാനല്ലേ പറയുന്നത് നീ പോയി എന്തെങ്കിലും കള്ളം പറഞ്ഞു അവളെ വിളിച്ചു കൊണ്ടു വാ....
"ഡാ വെറുതെ പ്രശ്നം ഉണ്ടാക്കല്ലേ....
"ഇല്ലെടാ അവളെ രണ്ടു തെറി പറയണം അത്രേ ഒള്ളൂ....
"ഓക്കേ ശെരി ശെരി.... ഡാ കുഴപ്പം ഒന്നും ഒപ്പിക്കല്ലേ കേട്ടോ എന്നും പറഞ്ഞു സുജിത് വേദയെ വിളിക്കാൻ പോയി..
ലഹരി സിരകളിൽ പടർന്നതോടെ രാജീവിന്റെ ഉള്ളിലെ പക ഇരട്ടിച്ചു..
തന്റെ കവിളത്തു അടിക്കുന്ന വേദയുടെ മുഖം അവന്റെ മനസ്സിനെ കൂടുതൽ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു....
അവന്റെ കണ്ണുകളിൽ പകയുടെ ചുവപ്പ് പരന്നു..
മനസ്സിൽ ചില കണക്ക് കൂട്ടലുകളുമായ് വേദക്ക് കെണി ഒരുക്കാനായി അവൻ ലാബിലേക്ക് നടന്നു....
(തുടരും... )

Comments
Post a Comment